നായര്‍ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

05:20 pm 8/5/2017

– ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക് : െ്രെടസ്‌റ്റേറ്റിലെ നായര്‍ സമുദായ സംഘടനയായ നായര്‍ ബനവലന്റ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബെല്‍റോസ് ബ്രാഡക് അവന്യുവിലുള്ള എന്‍ബിഎ ആസ്ഥാനത്തുവെച്ച് ഏപ്രില്‍ 30 ഞായറാഴ്ച നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.

ഈശ്വര പ്രാര്‍ത്ഥനയോടെയും, കഴിഞ്ഞ വര്‍ഷം വിട്ടുപിരിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും യോഗം ആരംഭിച്ചു. പ്രസിഡന്റ് ശോഭാ കറുവക്കാട്ട് സ്വാഗതമാശംസിക്കുകയും കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

ജനറല്‍ സെക്രട്ടറി പ്രദീപ് മേനോന്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ രഘുവരന്‍ നായര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ 201718 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു: കരുണാകരന്‍ പിള്ള (പ്രസിഡന്റ്), ജനാര്‍ദ്ദനന്‍ തോപ്പില്‍ (വൈസ് പ്രസിഡന്റ്), സേതു മാധവന്‍ (ജനറല്‍ സെക്രട്ടറി), രഘുവരന്‍ നായര്‍ (ട്രഷറര്‍), രാംദാസ് കൊച്ചുപറമ്പില്‍ (ജോ. സെക്രട്ടറി) എന്നിവരേയും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നരേന്ദ്രന്‍ നായര്‍, ശശി പിള്ള, ജയപ്രകാശ് നായര്‍, സുരേന്ദ്രന്‍ നായര്‍, അപ്പുക്കുട്ടന്‍ പിള്ള, വിജയകുമാര്‍ നായര്‍, ചിത്രജാ ചന്ദ്രമോഹന്‍, ബാബു മേനോന്‍, കലാ മേനോന്‍, പ്രദീപ് പിള്ള, പ്രഭാകരന്‍ നായര്‍ എന്നിവരേയും തെരഞ്ഞെടുത്തു. കൂടാതെ, ഓഡിറ്റര്‍മാരായി രഘുനാഥന്‍ നായര്‍, ഡോ. പി.ജി. നായര്‍ എന്നിവരെയും, മൂന്നു വര്‍ഷത്തേക്ക് ട്രസ്റ്റീ ബോര്‍ഡ് അംഗമായി സുനില്‍ നായരും തെരഞ്ഞെടുക്കപ്പെട്ടു. ഗോപിനാഥ് കുറുപ്പും വനജ നായരുമാണ് നിലവിലുള്ള മറ്റു രണ്ടു ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍.