നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം

11:23 am 30/3/2017

– ജയപ്രകാശ് നായര്‍
Newsimg1_46410180

ന്യൂയോര്‍ക്ക്: നായര്‍ സമുദായ സംഘടനയായ നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം 2017 മാര്‍ച്ച് 25ന് വൈകിട്ട് 5 മണി മുതല്‍ ക്വീന്‍സിലുള്ള വേള്‍ഡ്‌സ് ഫെയര്‍ മറീനയില്‍ വച്ച് നടക്കുകയുണ്ടായി. വളരെയധികം കുടുംബാംഗങ്ങള്‍ സജീവമായി പങ്കെടുത്ത സംഗമം വന്‍ വിജയമായിരുന്നു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബഌ സെനറ്റര്‍ ടോണി അവിലയുടെ സാന്നിദ്ധ്യം സംഗമത്തിന് ശോഭ പകര്‍ന്നു.

ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള പ്രാര്‍ത്ഥനാ ഗാനം ആലപിച്ചുകൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു.

പ്രസിഡന്റ് ശോഭ കറുവക്കാട്ട് സ്വാഗതം ആശംസിച്ചു. സെക്രട്ടറി പ്രദീപ് മേനോന്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഗോപിനാഥ് കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

സംഘടനയില്‍ നിന്നുമുള്ള വിവിധ മേഖലയില്‍ കഴിവു തെളിയിച്ചവരെ അനുമോദിക്കുകയും പ്രശംസാ ഫലകങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ശാസ്ത്രരംഗത്ത് മികവ് തെളിയിച്ച ഡോ. സോമസുന്ദരന്‍, വൈദ്യശാസ്ത്ര രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയ ഡോ. ലതാ ചന്ദ്രന്‍, പര്‍പ്പിള്‍ ഹാര്‍ട്ട് നേടിയ സിദ്ധാര്‍ത്ഥ് ബാലകൃഷ്ണന്‍, യു.എസ്. മറീനിലെ പ്രണവ് നായര്‍, യു.എസ്. ആര്‍മിയിലെ അരുണ്‍ നായര്‍, ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അനീഷ് പിള്ള, ശ്രീമതി ബിനു പിള്ള, രഞ്ജിത് മേനോന്‍ എന്നിവരും, യു.എസ്. ക്രിക്കറ്റ് ടീമില്‍ ഇടം കണ്ടെത്തിയ പ്രശാന്ത് നായര്‍, സാമൂഹ്യ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ഡോ. ധീരജ് കമലം, പാര്‍ത്ഥസാരഥി പിള്ള എന്നിവരെയാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്. ഡോ.എ.കെ.ബി. പിള്ള, ഡോ സോമസുന്ദരന്‍, രാമചന്ദ്രന്‍ നായര്‍, പ്രേം ചന്ദ്രന്‍, ഗോപിനാഥ് കുന്നത്ത് എന്നിവര്‍ യഥാക്രമം അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

വിവിധ കലാപരിപാടികള്‍ കുടുംബ സംഗമത്തിന് മാറ്റു കൂട്ടി.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍