നിശബ്‌ദ പ്രചാരണം ഇന്ന്‌

04:21pm 14/5/2016

download (7)

തിരുവനന്തപുരം:അവസാനവട്ട കണക്കു കൂട്ടലുകള്‍ക്കും വോട്ടുപിടിത്തത്തിനുമായി നേതാക്കളുടെ നേതൃത്വത്തില്‍ അണികള്‍ കളത്തിലിറങ്ങിക്കഴിഞ്ഞു. തിങ്കളാഴ്‌ചയാണു വോട്ടെടുപ്പ്‌. വ്യാഴാഴ്‌ച വോട്ടെണ്ണും. റോഡ്‌ ഷോയും പ്രകടനങ്ങളും സമാധാനപരമാണെന്ന്‌ ഉറപ്പാക്കാന്‍ രാഷ്‌ട്രീയ കക്ഷികളുടെ സഹകരണം തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അഭ്യര്‍ഥിച്ചു. അനിഷ്‌ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ കര്‍ശന മുന്‍കരുതല്‍ നടപടി കൈക്കൊള്ളാന്‍ പോലീസിനു കമ്മിഷന്‍ നിര്‍ദേശം നല്‍കി. പരസ്യ പ്രചാരണ സമയപരിധിക്കുശേഷം ദൃശ്യമാധ്യമങ്ങളില്‍ പ്രചാരണ സ്വഭാവമുളള പരിപാടികളുടെ സംപ്രേഷണത്തിനും വിലക്കുണ്ട്‌.
തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുകുന്നതു തടയാന്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 2.66 കോടിരൂപ കൂടി പിടിച്ചെടുത്തു. ഇതോടെ ആകെ കണ്ടെടുത്ത പണം 22.99 കോടിയായി. വ്യാജമദ്യം തടയാന്‍ നടത്തിയ പരിശോധനയില്‍ 9,905 ലിറ്റര്‍ മദ്യം പിടികൂടി. നേരത്തെ നടത്തിയ പരിശോധനയില്‍ 22,200 ലിറ്റര്‍ വ്യാജമദ്യം കണ്ടെടുത്തിരുന്നു. ഇതിനുപുറമെ രണ്ടുകിലോ അനധികൃത സ്വര്‍ണവും പിടിച്ചെടുത്തു.