നാളെ മുതൽ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് തുടക്കം

09:50 aന 8/2/2017

images (6)

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം. ഹൈദരാബാദിലാണ് മത്സരം. ബംഗ്ലാദേശിനെ നിസ്സാരന്മാരായി കാണില്ലെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര പറഞ്ഞു.
ദക്ഷിണാഫ്രിക്കയെയും ന്യുസീലന്‍ഡിനെയും ഇംഗ്ലണ്ടിനെയും തകര്‍ത്തത് നോക്കിയാൽ ഇന്ത്യക്ക് മുന്നിൽ ബംഗ്ലാദേശ് ചെറുമീനാണ് . എന്നാൽ ബംഗ്ലാ കടുവകളുടെ പോരാട്ടവീര്യം അറിയാവുന്നവരാരും ബംഗ്ലാദേശിനെ വിലകുറച്ചുകാണില്ല . ഉപഭൂഖണ്ഡത്തിൽ നിന്ന് തന്നെയുള്ള ടീമായ ബംഗ്ലാദേശിന് ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിചിതമാകും . ഇംഗ്ലണ്ടിനെ വിറപ്പിച്ചുവിട്ട ബംഗ്ലാദേശിന് മികച്ച സ്പിന്നര്‍മാരും ഓള്‍റൗണ്ടര്‍മാരും കരുത്താകും .എന്നാൽ
ഐപിഎല്ലില്‍ ഹൈദരാബാദിന്‍റെ താരമായ പേസര്‍ മുസ്തഫിസുര്‍ റഹ്മാന് പരിക്കേറ്റ പിന്മാറേണ്ടി വന്നത് ബംഗ്ലാദേശിന് തിരിച്ചടിയാണ്.

തുടര്‍ച്ചയായ ജയങ്ങളുടെ തിളക്കത്തിലെത്തുന്ന കോലിപ്പട കഴിവിനൊത്ത് കളിച്ചാൽ അനായാസ ജയം സ്വന്തമാക്കാം. ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുൺ നായര്‍ അന്തിമ ഇലവനിലെത്തും. അഞ്ചു ബൗളര്‍മാരെന്ന ഇഷ്ട കോംബിനേഷന്‍ നിലനിര്‍ത്താന്‍ കോലി തയ്യാറാകുമോയെന്ന് കണ്ടറിയണം.