നാസ്സു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വാര്‍ഷിക സ്പ്രിംഗ് ഫണ്ട് റൈസിംഗ് ഡിന്നര്‍ നടത്തി

08:34 am 27/4/2017

ന്യൂയോര്‍ക്ക്: നാസ്സു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക സ്പ്രിംഗ് ഫണ്ട് റൈസിംഗ് ഡിന്നര്‍ ഏപ്രില്‍ 24-നു ലോംഗ് ഐലന്റിലെ ക്രെസ്റ്റ് ഹാലോ കണ്‍ട്രി ക്ലബില്‍ നടന്നു. ഡമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ ചെയര്‍മാന്‍ ടോം പെരസ് മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തില്‍ 1400-ല്‍ അധികം ആളുകള്‍ പങ്കെടുത്തു.

നാസ്സു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ ജയ് ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ കൗണ്ടി ലെജിസ്ലേറ്റര്‍ ലീ സീമാനെ സ്തുത്യര്‍ഹ സേവനത്തെ മാനിച്ചുകൊണ്ട് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് കണ്‍ട്രോളര്‍ തോമസ് ഡിനാപൊളി, കോണ്‍ഗ്രസ് മാന്‍ തോമസ് സൗസ്സി, മറ്റ് ഉയര്‍ന്ന ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

കളത്തില്‍ വര്‍ഗീസ് വൈസ് ചെയര്‍മാനായ നാസ്സു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചടങ്ങില്‍ നിരവധി ഭാരതീയര്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.