വാഷിംഗ്ടണ്‍: നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു. ഈ ആഴ്ച തന്നെ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാനാണ് പദ്ധതി. ഉതു സംബന്ധിച്ച ഒൗദ്യോഗിക വിവരങ്ങൾ നാസ ബുധനാഴ്ച വെളിപ്പെടുത്തും. സോളാർ പ്രോബ് പ്രസ് എന്നാണ് പദ്ധതിക്കു നാസ നൽകിയിരിക്കുന്ന പേര്.
കഠിന സാഹചര്യങ്ങളെയാകും ഉപഗ്രഹത്തിനു തരണം ചെയ്യേണ്ടതെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. 1,377 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടെ താപനില. 11.43 സെന്‍റിമീറ്റർ കനമുള്ള ആവരണമുള്ള കവചമാകും താപം തടയാൻ ഒരുക്കുക. മണിക്കൂറിൽ 7.24 ലക്ഷം കിലോമീറ്റർ വേഗത്തിലാകും പേടകം സഞ്ചരിക്കുക.