08:58 am 27/4/2017
നാഗർകോവിൽ: തമിഴ്നാട്ടിലെ നാഗർകോവിലിൽ വാഹനാപകടത്തിൽ ആറു വയസുകാരി ഉൾപ്പെടെ മൂന്നു മലയാളികൾ മരിച്ചു. വട്ടപ്പാറ സ്വദേശി അനിൽ കുമാർ, ഡ്രൈവർ അഖിൽ, അനിൽ കുമാറിന്റെ മകൾ എന്നിവരാണ് മരിച്ചത്.
അനിൽ കുമാറിന്റെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനിൽ കുമാറിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.