07:35 pm 12/4/2017
– എബി ആനന്ദ്
ടെക്‌സസ്: ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയുടെ (ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിന്‍) ഈ വര്‍ഷത്തെ ഔട്ട് സ്റ്റാന്‍ഡിംഗ് മലയാളം ലാംഗ്വേജ് സ്റ്റുഡന്‍റ്‌സ് അവാര്‍ഡിന് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിധിന്‍ വര്‍ഗീസും രണ്ടാം വര്‍ഷ വിദ്യാര്‍ഥി എമിലി ബൈസ്റ്ററും അര്‍ഹരായി.
ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഇന്‍ററിം ചെയര്‍ ഫ്രഫ. ജോള്‍ ബ്രെറടണ്‍ ആണ് അവാര്‍ഡ് സമ്മാനിച്ചത്.
മലയാള ഭാഷയില്‍ എഴുത്ത്, വായന, സംസാരം എന്നീ മേഖലകളിലുള്ള പരിജ്ഞാനമാണ് അടിസ്ഥാന മാനദണ്ഡം. ഇതിനു പുറമെ ക്ലാസില്‍ ഗ്രൂപ്പ് വര്‍ക്കുകളില്‍ പങ്കെടുക്കുക, കൃത്യനിഷ്ടത, ഭാഷയും കേരള സംസ്കാരവും മനസിലാക്കുന്നതിനുള്ള അര്‍പ്പണ മനോഭാവം, ഹോം വര്‍ക്കിലുള്ള കൃത്യനിഷ്ഠത എന്നിവയും മാനദണ്ഡങ്ങളാണ്.