നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റം; രണ്ടു ഭീകരരെ വധിച്ചു

11.53 Pm 12/01/2017
kashmir_1101
ജമ്മു: ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിലാണ് നുഴഞ്ഞുകയറ്റശ്രമം തകർത്തത്. ബുധനാഴ്ച രാവിലെ മുതൽ ഭീകരർ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്.
ഭീകരരെ സഹായിക്കുന്നതിനായി പാക് സൈന്യം ഇന്ത്യൻ സൈന്യത്തിനു നേർക്കു വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.