10:55 am 24/5/2017
തിരുവനന്തപുരം: പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കർ അനാവശ്യമായി ഇടെപടുന്നുവെന്ന് ആരോപിച്ച് ബഹളം തുടങ്ങിയ പ്രതിപക്ഷം ബഹളത്തിനൊടുവിൽ സഭയിൽ നിന്നിറങ്ങിപ്പോയി. വി.ഡി സതീശൻ സംസാരിക്കുന്നതിനിടെ സ്പീക്കർ ഇടെപട്ടതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സതീശൻ സംസാരിക്കുന്നതിനിടെ അടിയന്തിര പ്രമേയത്തിൽ പരാമർശിക്കാത്ത കാര്യങ്ങൾ സംസാരിച്ചത് സ്പീക്കർ ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. അടിയന്തര പ്രേമയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറിങ്ങുകയും ചെയ്തു.