നിയുക്ത മെത്രാപ്പോലീത്താ മോസിഞ്ഞോര്‍ കുര്യന്‍ വയലുങ്കലിന് ക്‌നാനായ വോയിസ് അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു

10:04am 4/5/2016

ജോയിച്ചന്‍ പുതുക്കുളം
mon_vayalumkal_pic1
റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തായും പപ്പുവാ ന്യൂഗിനിയയുടെ അപ്പസ്‌തോലിക് നൂഷ്യോയുമായി നിയമിതനായ കോട്ടയം അതിരൂപതയിലെ വൈദികനായ മോസിഞ്ഞോര്‍കുര്യന്‍ വയലുങ്കലിന് ക്‌നാനായ വോയിസ് ആശംസകള്‍ നേര്‍ന്നു . ക്‌നാനായ സമുദായത്തിനു ലഭിച്ച ഒരു അനുഗ്രഹമാണ് നിയുക്ത മെത്രാപ്പോലീത്താ എ്ന്ന ക്‌നാനായ വോയിസ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ സാജു കണ്ണമ്പള്ളി, സിജോയി പറപ്പള്ളി, അനില്‍ മറ്റത്തിക്കുല്‍േ എിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

1998 മുതല്‍ വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തുവരികയായിരുന്നു മോസിഞ്ഞോര്‍ വയലുങ്കല്‍. നീണ്ടൂര്‍ ഇടവക വയലുങ്കല്‍ എം.സി മത്തായിയുടേയും അമ്മയുടേയും മൂത്തപുത്രനായ മോസിഞ്ഞോര്‍ വയലുങ്കല്‍ തിരുഹൃദയക്കു് സെന്റ് സ്റ്റനിസ്ലാവൂസ് മൈനര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദിക പഠനം പൂര്‍ത്തിയാക്കി. 1991 ഡിസംബര്‍ 27ാം തീയതി കോ’യം ക്രിസ്തുരാജാ കത്തീഡ്രലില്‍ വച്ച് മാര്‍ കുര്യാക്കോസ് കുശ്ശേരി പിതാവില്‍ നിും വൈദിക പ’ം സ്വീകരിച്ച മോ. വയലുങ്കല്‍ രാജപുരം, കള്ളാര്‍, എന്‍.ആര്‍.സിറ്റി, സേനാപതി പള്ളികളില്‍ അജപാലനശുശ്രൂഷ നിര്‍വ്വഹിച്ചിട്ടുണ്ട്.

റോമിലെ ”സാന്താക്രോചെ” യൂണിവേഴ്‌സിറ്റിയില്‍ നിന്നും സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടുകയും വത്തിക്കാന്‍ നയതന്ത്ര അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് ഗിനിയ, കൊറിയ, ഡൊമിനിക്കന്‍ റിപ്പട്ടിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാന്‍ എംബസികളില്‍ സേവനം ചെയ്തു. 2001 ല്‍ മോസിഞ്ഞോര്‍ പദവിയും 2011 ല്‍ ”പ്രിലേറ്റ് ഓഫ് ഓണര്‍” പദവിയും ലഭിച്ചിട്ടുണ്ട്. ഹയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മോസിഞ്ഞോര്‍ വയലുങ്കല്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രഥമ കൗസിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് മാര്‍പ്പാപ്പ അദ്ദേഹത്തെ വത്തിക്കാന്‍ സ്ഥാനപതിയായി ഉയര്‍ത്തിയത്.

കോട്ടയം ക്രിസ്തൂരാജ കത്തീഡ്രലില്‍ ഇലെ വൈകുരേം 4.30 ന് നട പ്രാര്‍ത്ഥനാശുശ്രൂഷാ മദ്ധ്യേ കോ’യം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട മെത്രാപ്പോലീത്ത പുതിയ നിയമനം അറിയിച്ചു. ഭാരതത്തിലെ വിവിധ രൂപതകളില്‍ പ്രേഷിത ദൗത്യത്തില്‍ പങ്കുചേരുവാന്‍ നാല് മെത്രാന്മാരെ ഇതിനോടകം സംഭാവന ചെയ്തിട്ടുള്ള കോട്ടയം അതിരൂപയ്ക്ക് അതിരൂപതാ വൈദികനായ മോ. വയലുങ്കലിന്റെ പുതിയ സ്ഥാനലബ്ധിയില്‍ അതിയായ സന്തോഷമുണ്ടെ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. ഈ ദൗത്യത്തിനായി മോ. വയലുങ്കലിനെ തെരഞ്ഞെടുത്ത പരിശുദ്ധ സിംഹാസനത്തിന് മാര്‍ മാത്യു മൂലക്കാ’് നന്ദി പറയുകയും പുതിയ ഇടയന് കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു. കാരുണ്യവര്‍ഷത്തില്‍ കോട്ടയം അതിരൂപതയ്ക്ക് പരിശുദ്ധ പിതാവ് നല്‍കിയ വലിയ സമ്മാനമാണ് മോ. വയലുങ്കലിന്റെ സ്ഥാനലബ്ധിയെ് ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി മാര്‍ ജോര്‍ജ്ജ് കോച്ചേരി മെത്രാപ്പോലീത്ത പറഞ്ഞു. കോ’യം അതിരൂപതാ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുശ്ശേരി, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതയിലെ വൈദിക സന്യസ്ത അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെത്രാഭിഷേക തീയതി പിീട് തീരുമാനിക്കും. അനില്‍ മറ്റത്തിക്കുല്‍േ അറിയിച്ചതാണിത്.