08:34 pm 10/12/2016
പി.പി. ചെറിയാന്

പത്തനംതിട്ട: സമൂഹത്തില്‍ അവശതയനുഭവിക്കുന്ന നിര്‍ദ്ധനരായ കുടുംബങ്ങളുടെ നിത്യചിലവിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു കുടുംബത്തിനു ഒരു തയ്യല്‍ മെഷിന് എന്ന പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 13ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ അമേരിക്കന്‍ മലയാളിയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ കമാണ്ടര്‍ വര്‍ഗീസ് ചാമത്തില്‍(ഡാലസ്) നിര്‍വ്വഹിച്ചു. ഓള് കേരള വിധവാ അസോസിയേഷന് പ്രസിഡന്റ് ആനി ജേക്കബ് മുഖ്യാതിഥിയായിരുന്നു.
പത്തനംതിട്ടയില്‍ മാത്രം 80000 അംഗങ്ങളുള്ള വിധവാ അസോസിയേഷനിലെ ഭൂരിഭാഗവും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരാണെന്നും ,സ്വയം ഉപജീവന മാര്‍ഗം കണ്ടെത്തി കുടുംബം പുലര്‍ത്തുന്നതിന് ഇത്തരം പദ്ധതികള്‍ വലിയൊരു അനുഗ്രഹമാണെന്നും, ഇതിന് നേതൃത്വം നല്കുന്ന വര്‍ഗീസ് ചാമത്തിലിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണെന്നും ആനി ജേക്കബ് പറഞ്ഞു. തിരുവല്ലയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുപത്തി മൂന്ന് സ്കൂളുകളിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന സാമ്പത്തിക സഹായം അനുകരണീയമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
വിധവാ അസോസിയേഷന് സെക്രട്ടറി ജമീല മുഹമ്മദ്, ഹജ്ജുമ്മ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. വര്‍ഗീസ് ചാമത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ തന്റെ സമ്പാദ്യത്തില്‍ നിന്നും പ്രത്യേകം വേര്‍തിരിച്ചു മാറ്റിവച്ച തുകയാണ് ഉപയോഗിച്ചതെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാക്കുവാന്‍ താല്പര്യമുളള സഹൃദയര്‍ 214 441 0791 എന്ന ഫോണ്‍ നമ്പറിലോ വര്‍ഗീസ് varghese@chamathilgroup.com എന്ന ഈ മെയിലിലൊ ബന്ധപ്പെടണമെന്നും വര്‍ഗീസ് അറിയിച്ചു. ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി അമേരിക്കയിലെ പല മലയാളി സുഹൃത്തുക്കളും മുന്നോട്ടു വന്നിട്ടുള്ളത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
