നിര്‍മ്മല ജീവിതം സാധ്യമാകുന്ന 2017ന് ഓര്‍മ്മയുടെ പുതുവത്സരാശംസകള്‍

06:41 am 29/12/2016

– പി ഡി ജോര്‍ജ് നടവയല്‍
Newsimg1_78595839
ഫിലഡല്‍ഫിയ: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്റെ (ഓര്‍മ) പുതുവത്സരാശംസകള്‍. കൈമോശം വന്നുകൊണ്ടിരിക്കുന്നതെങ്കിലും കളങ്കമേശാത്ത മലയാള കുടുംബമൂല്യങ്ങളിലും മലയാള സാംസ്കാരികാഭിവൃദ്ധിയിലും സൗഹൃദങ്ങളിലും ലക്ഷ്യം വയ്ക്കുന്ന ആഗോള മലയാളക്കൂട്ടായ്മയാണ് ഓര്‍മ.

ജോസ് ആറ്റുപുറം (പ്രസിഡന്റ്), പി ഡി ജോര്‍ജ് നടവയല്‍ (ജനറല്‍ സെക്രട്ടറി), ഷാജി മിറ്റത്താനി (ട്രഷറാര്‍), സിബിച്ചന്‍ ചെമ്പ്‌ളായില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍), ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍ (വൈസ് പ്രസിഡന്റുമാര്‍), മാത്യു തരകന്‍, ക്രിസ്റ്റി ജെറാള്‍ഡ്, അല്ലി ജോസഫ് (സെക്രട്ടറിമാര്‍), വിന്‍സന്റ് ഇമ്മാനുവേല്‍ (സ്‌പോക്‌സ് പേഴ്‌സണ്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.

കാപട്യങ്ങളും വിഡ്ഡിത്തഹാസ്യങ്ങളും പരസ്പരാക്ഷേപങ്ങളും കലുഷിതമാക്കാത്ത നിര്‍മ്മല ജീവിതം സാധ്യമാæന്ന 2017 ഓര്‍മ ആശംസിക്കുì. പൊള്ളയായ രാഷ്ട്രീയ ചേരിതിരിവുകളും ജാതി വൈരാഗ്യങ്ങളും മതമാത്സര്യങ്ങളും കൊടുംചൂഷണങ്ങളും മാദ്ധ്യമ വ്യഭിചാരങ്ങളും ശുദ്ധമായ മലയാള സംസ്കാരത്തെ ജീര്‍ണ്ണിപ്പിക്കാതിരിക്കട്ടെ എന്ന് ഓര്‍മ പ്രാര്‍ഥനാപൂര്‍വം ആശംസയില്‍ ആവര്‍ത്തിച്ചു.