നീറ്റ്‌ പരീക്ഷ ഈ വര്‍ഷമില്ല

02:58pm 20/5/2016
download (4)
കോട്ടയം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ്‌ പരീക്ഷ ഈ വര്‍ഷം ഉണ്ടാകില്ല. ഇത്‌ സംബന്ധിച്ച്‌ ഓര്‍ഡിനന്‍സ്‌ ഇറക്കാന്‍ കേന്ദ്ര കാബിനറ്റ്‌ തീരുമാനമെടുത്തു. ഒരു വര്‍ഷത്തേക്കാണ്‌ പരീക്ഷ ഒഴിവാക്കുക. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ്‌ ഓര്‍ഡിനന്‍സിന്‌ അംഗീകാരം നല്‍കിയത്‌. ഇതോടെ കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളുടെ പരീക്ഷയ്‌ക്ക് അംഗീകാരം ലഭിക്കും.
നീറ്റ്‌ പരീക്ഷ സംബന്ധിച്ച്‌ നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനാണ്‌ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്‌. അടുത്ത വര്‍ഷം മുതല്‍ നീറ്റ്‌ നിര്‍ബന്ധമാക്കും. മെഡിക്കല്‍ പ്രവേശനത്തിന്‌ ഏകീകൃത പ്രവേശന പരീക്ഷ വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തിന്‌ സുപ്രീംകോടതി അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഭൂരിഭാഗം സംസ്‌ഥാനങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും ഇതിനെതിരെ രംഗത്ത്‌ വരുകയും പരീക്ഷ നടത്തരുതെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.