നീറ്റ് ഈ വര്‍ഷമില്ല.

05:55pm 24/5/2016
images (6)

ന്യുഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിനുള്ള ഏകീകൃത പൊതു പ്രവേശന പരീക്ഷ (നീറ്റ്) യുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. സംസ്ഥാനങ്ങളുടെ പരീക്ഷ എഴുതുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് നീറ്റില്‍ നിന്ന് ഇളവ് നേടാം. സംസ്ഥാനങ്ങളുടെ പരീക്ഷ എഴുതുന്നവര്‍ക്ക് ജൂലൈ 24ന് നടക്കുന്ന നീറ്റ് പരീക്ഷ ബാധകമാവില്ലെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു.
ശനിയാഴ്ചയാണ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്. നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്കും കേന്ദ്രത്തില്‍ നിന്നുള്ള വിശദീകരണത്തിനും ശേഷമാണ് ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്. ഇന്ന് ചൈന സന്ദര്‍ശനത്തിന് പുറപ്പെടും മുന്‍പാണ് രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്. ഈ വര്‍ഷം പ്രവേശനം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം.
രാജ്യത്തെ മുഴുവന്‍ മെഡിക്കല്‍, ദന്തല്‍ കോളജുകളിലേക്കുള്ള പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് സംസ്ഥാനങ്ങളുടെ പരീക്ഷ എഴൂതി വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായത്. സങ്കല്പ് എന്ന സനന്ദ്ധ സംഘടനയുടെ ഹര്‍ജിയിലായിരുന്നു ഈ നിര്‍ണായക വിധി.