നീറ്റ്: ഭേദഗതി ഹര്‍ജി വീണ്ടും തള്ളി; ഇളവ് തേടി കേരളം ഹര്‍ജി നല്‍കും

12:30pm 30/4/2016

download (4)
ന്യുഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ പൊതു പ്രവേശന പരീക്ഷ (നീറ്റ്) നടത്താനുള്ള ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വീണ്ടും തള്ളി. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് തള്ളിയത്. സി.ബി.എസ്.ഇ സിലബസും സ്‌റ്റേറ്റ് സിലബസും വ്യത്യസ്തമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഭേദഗതി ഹര്‍ജിയും വിധി പറഞ്ഞ ബെഞ്ച് തള്ളിയിരുന്നു. നീറ്റ് പരീക്ഷ ഈ വര്‍ഷം നടത്തരുതെന്നും സംസ്ഥാനങ്ങളെയും സ്ഥാനപങ്ങളെയും സ്വന്തം നിലയില്‍ പ്രവേശനം നല്‍കാന്‍ അനുവദിക്കണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. രണ്ടു ഘട്ടമെന്നത് ഒഴിവാക്കി ജൂലൈ 24ന് ഒരു ഘട്ടമായി പരീക്ഷ നടത്തണമെന്ന ആവശ്യവും കോടതി തള്ളുകയായിരുന്നു.
അതേസമയം, ഉത്തരവില്‍ ഇളവ് തേടി കേരളം ഹര്‍ജി നല്‍കും. കേസില്‍ അന്തിമ ഉത്തരവ് വരാത്ത സാഹചര്യത്തില്‍ റിവ്യൂ ഹര്‍ജിയ്ക്ക് സാധ്യതയില്ലാത്തതിനാലാണ് ഇളവ് തേടുന്നത്. കേസ് അടുത്ത മാസം മൂന്നിന് വീണ്ടും പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ അപേക്ഷ സമര്‍പ്പിക്കുന്നത്. സംസ്ഥാനം ഇതിനകം തന്നെ പൊതുപ്രവേശന പരീക്ഷ നടത്തിക്കഴിഞ്ഞുവെന്നും അതു പ്രകാരമുള്ള പ്രവേശനം നിഷേധിക്കുന്നത്