നൂറാം ടെസ്റ്റിൽ അംലയ്ക്കു സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്കു മികച്ച സ്കോർ

12.25 AM 13/01/2017
amla_1201
ജൊഹാനസ്ബർഗ്: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്. 100–ാം ടെസ്റ്റിൽ സെഞ്ചുറി കുറിച്ച ഹാഷിം അംലയുടെയും ജെ.പി.ഡുമിനിയുടെയും മികവിൽ 338/3 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഒന്നാംദിനം ബാറ്റിംഗ് അവസാനിപ്പിച്ചു.
ഡുമിനി 155 റൺസ് നേടി പുറത്തായപ്പോൾ 125 റൺസുമായി അംല പുറത്താകാതെ നിൽക്കുന്നു. ഒന്നാം ദിനത്തിലെ 89–ാം ഓവറിലാണ് ഡുമിനി പുറത്തായത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയ 292 റൺസാണ് പ്രോട്ടീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായത്.
100–ാം ടെസ്റ്റിൽ സെഞ്ചുറി നേടുന്ന എട്ടാമത് ബാറ്റ്സ്മാനാണ് അംല. അദ്ദേഹത്തിന്റെ കരിയറിലെ 25–ാം സെഞ്ചുറിയാണ് ജൊഹാനസ്ബർഗിൽ പിറന്നത്.