09:17 am 26/4/2017
ന്യൂഡൽഹി: നക്സൽ ആക്രമണത്തിൽ സി.ആർ.പി.എഫ് ജവാൻമാർ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിനെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിെൻറ വിമർശനം.
നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന് പ്രസ്താവന താൻ കേട്ടിരുന്നു. സർക്കാറിെൻറ സമീപനത്തിൽ ഇനി മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
നക്സൽ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ മാവോയിസ്റ്റുകളെ നേരിടുന്ന സമീപനത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലിെൻറ ട്വീറ്റ്. നോട്ട് പിൻവലിക്കലിന് ശേഷം നക്സൽ പ്രവർത്തനങ്ങളിൽ കുറവ് ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ നേരത്തെ അവകാശപ്പെട്ടിരുന്നു.