വാഷിങ്ടൺ: നൊബൽസമ്മാന ജേതാവും പ്രശ്സത സാമ്പത്തിക ശാസ്ത്രജ്ഞനുമായ തോമസ് ഷില്ലിങ്(95) അന്തരിച്ചു. മേരിലാൻറിലെ ബെത്തസ്ഡെയിലുള്ള വീട്ടിൽ വെച്ചായിരുന്നുഅദ്ദേഹത്തിെൻറ അന്ത്യം. അദ്ദേഹത്തിെൻറ സുഹൃത്താണ് മരണ വിവരം പുറത്ത് വിട്ടത്.
ഗെയിം തിയറി ഉപയോഗിച്ച് ന്യൂക്ലിയർ സ്ട്രാറ്റജി വിശദീകരിച്ചതിനാണ് 2005ൽ ഷെല്ലിങിന് നൊേബൽ സമ്മാനം ലഭിച്ചത്. റോബർട്ട് അമാനുമായി അദ്ദേഹം സമ്മാനം പങ്കിടുകയായിരുന്നു. ഹാർവാർഡ് യൂനിവേഴ്സിറ്റി, മെരിലാൻറ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലും പ്രൊഫസറായി അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.