നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ മാര്‍ത്തോമ യുവജന സഖ്യത്തിന് നവനേതൃത്വം –

08:34 pm 21/4/2017

ബെന്നി പരിമണം

ന്യുയോര്‍ക്ക് നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ യുവജന സഖ്യത്തിന് പുതിയ നേതൃത്വം. പ്രവര്‍ത്തന പന്ഥാവില്‍ നൂതനമായ കര്‍മ്മ പരിപാടികളോടെ മുന്നോട്ടു പ്രയാണം ചെയ്യുന്ന നോര്‍ത്ത് ഈസ്റ്റ് മാര്‍ത്തോമ്മാ യുവജന സഖ്യത്തിനെ വരുന്ന മൂന്നു വര്‍ഷം കര്‍മ്മ നിരതരും പ്രതിഭാ ശാലികളുമായ നേതൃത്വനിര നയിക്കും. പ്രസിഡന്റായി റവ. ജേക്കബ് ജോണ്‍ (ശാലേം മാര്‍ത്തോമ്മാ ചര്‍ച്ച്, സെക്രട്ടറി റിജ വര്‍ഗീസ് (എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ച്), ട്രഷറര്‍ ജെയ്ന്‍ ജോര്‍ജ് (സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ദൈവരാജ്യ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് യുവജന സഖ്യത്തിനെ കൂടുതല്‍ തിളക്ക മുള്ള പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടു നയിക്കുവാന്‍ പുതിയ ഭരണ സമിതി ഏവരുടേയും പ്രാര്‍ഥനാ നിര്‍ഭരമായ സഹായ സഹകരണങ്ങള്‍ ആവശ്യപ്പെട്ടു. പുതിയ കാല്‍വെയ്പ്പുകളുമായി തുടര്‍ന്നുള്ള കാലയളവില്‍ മികവുറ്റ പ്രവര്‍ത്ത നങ്ങള്‍ കാഴ്ച്ച വെയ്ക്കുവാന്‍ നവനേതൃത്വത്തിനു സാധ്യമാകട്ടെയെന്ന് കഴിഞ്ഞ മൂന്നു വര്‍ഷം നോര്‍ത്ത് ഈസ്റ്റ് മാര്‍ത്തോമ്മാ യുവജന സഖ്യത്തിന് കര്‍മ്മ നിരതമായ നേതൃത്വം നല്‍കിയ ലാജി തോമസ് (വൈസ് പ്രസിഡന്റ്), സന്തോഷ് ഫിലിപ്പ് (സെക്രട്ടറി), ലിബു കോശി (ട്രഷറര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.