07:17 am 30/3/2017
നോയിഡ: ഗ്രെയിറ്റർ നോയിഡയിൽ കെനിയൻ യുവതിക്കു നേരെ ആക്രമണം. ഒല ടാക്സിയിൽനിന്നും ഇവരെ വലിച്ചിറക്കി മർദിച്ചു. നൈജീരിയക്കാരി ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. കെനിയൻ സ്വദേശിനിയായ മരിയ ബുറേണ്ടിക്കാണ് (25) മർദനം ഏറ്റത്.
പത്തോളംവരുന്ന സംഘമാണ് കാർ തടഞ്ഞു നിർത്തി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ആറു നൈജീരിയക്കാർക്ക് മർദനമേറ്റിരുന്നു.