ന്യൂയോര്‍ക്കില്‍ കാണാതായ ഇന്ത്യന്‍ യുവാവിനെ കണ്ടെത്തിയില്ല; തെരച്ചില്‍ തുടരുന്നു

06:55 pm 18/5/2017

ന്യൂയോര്‍ക്ക് : കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യന്‍ യുവാവിനെ കണ്ടെത്താനായില്ല. രാം ജയകുമാര്‍ (26) എന്ന ഇന്ത്യക്കാരനെ യുഎസിലെ ബോസ്റ്റണില്‍ കാണാതായതായി പരാതി. ഒരു മണിക്കൂറിനകം വരാമെന്നു മാതാപിതാക്കളോടു പറഞ്ഞ് വെള്ളിയാഴ്ച രാത്രി കാറില്‍ പുറത്തേക്കുപോയ രാം ജയകുമാറിനെ കാണാതാവുകയായിരുന്നു.

യുവാവ് സഞ്ചരിച്ച കാര്‍ പിന്നീടു പാതയോരത്ത് കണ്ടെത്തി. ഇന്ത്യന്‍–അമേരിക്കന്‍ നടി പൂര്‍ണ ജഗന്നാഥന്‍ രാം ജയകുമാര്‍ തന്റെ കസിനാണെന്നു ഫെയ്‌സ്ബുക് പോസ്റ്റില്‍ അറിയിച്ചു.