09:15 pm 20/5/2017
ന്യൂയോര്‍ക്ക്: മൂന്ന് ദിവസം മുന്‍പ് അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ണല്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ആലാപ്പ് നരസിപുര (20) ആണ് മരിച്ചത്. അമേരിക്കയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗിന് പഠിക്കുകയായിരുന്നു ഇയാള്‍.
ഇത്താക്ക വെള്ളച്ചാട്ടത്തിന് സമീപത്തെ ചെറു ജലാശയത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടേതാണെന്നും പോലീസ് സ്ഥിരീകരിച്ചു. വിദ്യാര്‍ഥിയെ കാണാതായപ്പോള്‍ മുതല്‍ പ്രദേശത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ദുരൂഹമായ കാര്യങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
മേയ് 17ന് രാവിലെയാണ് ആലാപ്പിനെ ഏറ്റവും ഒടുവിലായി സര്‍വകലാശാല കാന്പസില് കണ്ടത്. ഷോര്‍ട്ട്സും ഷര്‍ട്ടും ധരിച്ച വിദ്യാര്‍ഥിയെ പിന്നീട് കാണാതാവുകയായിരുന്നു.