ന്യൂയോര്‍ക്കില്‍ കെയിറോസ് യൂത്ത് സമ്മിറ്റ് വീണ്ടും

08:27 am 16/2/2017
Newsimg1_64893553
ന്യൂയോര്‍ക്ക്: സെന്‍റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാ പള്ളിയില്‍ യുവജനങ്ങള്‍ക്കായി ഒരു ഏകദിന യുവജന കൂട്ടായ്മ നടത്തുന്നു .ഫെബ്രുവരി മാസം 25 തിയതി രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകുന്നേരം 8 മണിക്ക് സമാപിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത് .ഫൊറാനയുടെ കിഴിലുള്ള എല്ലാ മിഷനുകളില്‍നിന്നും യുവജനങ്ങള്‍ പങ്കെടുക്കുന്നു .അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള കെയിറോസ് ടീം അഗങ്ങളാണ് പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത് .കൂടുതല്‍ വിവരങ്ങള്‍ക്ക് ഫൊറോനാ വികാരി ഫാദര്‍ ജോസ് തറക്കല്‍ ,ഫാദര്‍ റെന്നി കട്ടേല്‍ ,ഫാദര്‍ ജോസഫ് ആദോപ്പള്ളി ,മിസ്റ്റര്‍ തോമസ് പാലിശേരി എന്നിവരുമായി ബന്ധപെടുക .