ന്യൂയോര്‍ക്കില്‍ ക്‌നാനായ ഇടവക വാര്‍ഷികവും കരുണവര്‍ഷ സമാപനവും

03;09 am 12/11/2016

– സാബു തടിപ്പുഴ
images (1)

Newsimg1_78115344
ന്യൂയോര്‍ക്ക് : സെന്റ് .സ്റ്റീഫന്‍ ക്‌നാനായ കാതോലിക്ക ഫൊറോനാ പള്ളിയില്‍ അഞ്ചാമത് വാര്‍ഷികവും ഇയര്‍ ഓഫ് മേഴ്‌സി സമാപനവും ആചരിക്കുന്നു . നവംബര്‍ 19 തിയതി വൈകുനേരം അഞ്ചുമണിക്ക് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നു .തുടര്‍ന്ന് പള്ളിയോടു ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ ജപമാല ചൊല്ലുന്നു . തുടര്‍ന്ന് ഇടവകയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കോര്‍ത്തിണക്കി കൊണ്ട് കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ് . പിറ്റേദിവസം രാവിലെ പതിവുപോലെ വിശുദ്ധ കുര്‍ബാനയും സമാപനവും .

ഇടവകയില്‍ വേദപാഠം പഠിക്കുന്ന കുട്ടികളുടെ കലാപരിപാടികളുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു . റോക്‌ലാന്‍ഡ് ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ . ഡോ . ജോസ് ആദോപ്പള്ളി മുഖ്യ അഥിതി ആയിരിക്കും . പരിപാടികള്‍ക്കു വികാരി ഫാ . ജോസ് തറക്കല്‍ ,ജോസ് കോരകുടിലില്‍ , ലിസി വട്ടക്കളം ,തങ്കച്ചന്‍ നെടുംതൊട്ടി ,മാത്യു വട്ടക്കളം ,ജെയിംസ് നികത്തില്‍ ,സിറില്‍ ഇലക്കാട്ടു തുടങ്ങിയവര്‍ നേതൃത്വം നല്‍കും