05:45 pm 28/5/2017
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ യുവതികള്‍ക്കു നേരേയുള്ള വംശീയാധിക്ഷേപം തടഞ്ഞ രണ്ടു പേര്‍ കുത്തേറ്റു മരിച്ചു. മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മുസ്‌ലിം സ്ത്രീകള്‍ക്കുനേരെയാണ് വംശീയാധിക്ഷേപം നടന്നത്. അധിക്ഷേപം തടഞ്ഞ മറ്റൊരാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഓറിഗണ്‍ സംസ്ഥാനത്തെ പോര്‍ട്ട്‌ലന്‍ഡ് നഗരത്തിലാണ് സംഭവം.
ഒരാള്‍ കുത്തേറ്റയുടനെയും മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. ആക്രമിയെയും കൊല്ലപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല.
സംഭവത്തെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് അപലപിച്ചു. മുസ്‌ലിംകളെ ലക്ഷ്യമിട്ട് നടക്കുന്ന വംശീയാതിക്രമങ്ങളെ അപലപിക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
MoreNews_64931.