08:12 am 27/5/2017
ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തോലിക് മിഷനിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം മെയ് 7ന് IKCC ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ പതിവുപോലെ സംയുക്തമായീ ആഘോഷിച്ചു.
ഓരോ കുട്ടികളും അവരവരുടെ ലോക്കല്‍ ലാറ്റിന്‍ചര്‍ച്ചില്‍ വച്ചായിരിന്നു ആദ്യ കുര്ബാന സ്വീകരണം നടത്തിയത്.
ഈ കുട്ടികളും കുടുംബങ്ങളും സമൂഹവും ഒരുമിച്ച്ക്‌നാനായ കമ്മ്യൂണിറ്റിസെന്ററില്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. ദിവ്യബലിക്ക്‌ശേഷം വെഞ്ചരിച്ചകൊന്തയും വെന്തിങ്ങവു അതികുര്ബാന സ്വീകരിച്ച കുട്ടികള്‍ക്ക് നല്‍കപ്പെട്ടു.
തുടര്‍ന്ന് നടന്ന ആഘോഷങ്ങളില്‍, ബഹുമാനപെട്ട ഒറപ്പാങ്കല്‍ അച്ഛന്‍ കുട്ടികള്‍ക്ക് ഹൃദയസ്പര്‍ശിയായ സന്ദേശം നല്‍കി. കുട്ടികളുടെ ഗ്രാന്‍ഡ്‌പേരെന്റ്‌സ് പൂച്ചെണ്ടുകള്‍നല്‍കി അനുമോദിച്ചു. തുടര്‍ന്നു നടന്ന കലാസന്ധ്യയില്‍ നമ്മുടെ കമ്മ്യൂണിറ്റിയിലെ കലാകാരന്‍മ്മാര്‍ അവതരിപ്പിച്ച വിവിധതരത്തിലുള്ള കലാസാസ്കാരിക പരിപാടികള്‍ എല്ലാവരെയും ഹര്‍ഷപുളകിതരാക്കി. കലാപരിപാടികള്‍ക്കുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നു നല്‍കപ്പെട്ടു. ക്‌നാനായമക്കളുടെ ഒരുമയുംകൂട്ടായ്മയും തനിമയുംസഹകരണവും ഈപരിപാടികളുടെ വിജയത്തിന്കാരണമായി.