07:50 am 9/5/2017
– സാബു തടിപ്പുഴ
ന്യൂയോര്‍ക്കിലെ ക്നാനായ കത്തോലിക്ക ഫൊറാനോന പള്ളിയില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ മെയ്മാസം 19 ,20 ,21 എന്നിദിവസങ്ങളില് പൂര്വ്വദികം ഭംഗിയോടെ കൊണ്ടാടുന്നു . മെയ് മാസം 19 വെള്ളിയാഴ്ച വൈകുന്നേരം 7 .30 ന് വികാരി ഫാദര്‍ ജോസ് തറക്കന്റെ നേതൃത്വത്തില്‍ തിരുനാള്‍ കൊടികെറ്റ് തുടര്‍ന്ന് ലദീഞ്ഞു ,വെസ്പര .തുടര്‍ന്ന് സ്നേഹവിരുന്ന് . 20 തിയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കുട്ടികളുടെ പ്രഥമ ദിവ്യകാരുണയസ്വികരണം , ദിവ്യബലി ഫാദര്‍ ജോസഫ് ആദോപ്പള്ളിയില്‍ . തുടര്‍ന്ന് ആദ്യകുര്‍ബാന പാര്‍ട്ടിയും പിന്നെ കലാസന്ധ്യയും . 21 തിയതി ഞായറാഴ്ച രാവിലെ 10 .30ന് തിരുനാള്‍ കുര്‍ബാനയും തിരുനാള്‍ സന്ദേശവും ഫാദര്‍ റെന്നി കട്ടേല്‍ . തുടര്‍ന്ന് താളലയങ്ങളുടെ അകമ്പടിയോടെയുള്ള പ്രദിക്ഷണം ,സ്നേഹവിരുന്ന് . തിരുനാള്‍ ദിവസങ്ങളില്‍ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നു .ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ കുമരകം ഇടവകകരായ മാത്യു & ഏലിയാമ്മ വട്ടക്കളം , ജസ്റ്റിന് & ബിന്ദു വട്ടക്കളം ,ഷെറിന് & ലിസാ വട്ടക്കളം ,തോമസ് & ജെസി വട്ടക്കളം , എബ്രഹാം & മേഴ്സി വായിത്തറ ,ജോണ്‍ & ത്രേസിയാമ്മ മൂത്താരയാശ്ശേരിയില് എന്നിവരാണ് .തിരുനാള്‍ ദിവസങ്ങളില്‍ പുണ്ണ്യവാളന്റെ കല്ലും തൂവാലയും എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . വിശുദ്ധന്റെ ഈ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിലുള്ള എല്ലാ വിശ്വാസികളെയും വികാരി ഫാദര്‍ ജോസ് തറക്കലിനോടൊപ്പം കൈക്കാരന്മാരായ ,ജെയിംസ് തോട്ടം ,എബ്രഹാം പുല്ലാനപ്പള്ളിയില്‍ ,ജോണി ആക്കംപറമ്പില് സാദരം ക്ഷണിക്കുന്നു .