ന്യൂയോര്‍ക്ക് ഫൊറോനയില്‍ സെനക്കിള്‍ മീറ്റ് നടന്നു –

08:13 am 4/4/2017

സാബു തടിപ്പുഴ


ന്യൂയോര്‍ക്ക്: ചിക്കഗോ രൂപത ക്‌നാനായ കത്തോലിക്കാ റീജിയന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ ക്‌നാനായ ദേവാലയത്തില്‍ വച്ച് ഫൊറോനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നാംതീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണി വരെയുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തു.

ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രസ്തുത പരിപാടിയുടെ ലക്ഷ്യം തന്നെ സമുദായത്തിന്റെ വളര്‍ച്ചയും ശാശ്വതമായ സമാധാനവുമാണ്. ക്‌നാനായ സമുദായത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരിശുദ്ധ സിംഹാസനം നിയോഗിച്ച അഭിവന്ദ്യ മുള്‍ഹാ പിതാവിന്റെ റിപ്പോര്‍ട്ടില്‍ സമുദായത്തിന് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുവാനും, സമുദായവും സഭയും തമ്മില്‍ പരസ്പരം സഹകരിച്ച് പോകുന്നതിനും വേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിക്കുക എന്നുള്ളതാണ് ഈ സെനക്കിള്‍ മീറ്റുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്‌നാനായ റീജിയനില്‍ നിന്ന് ഫാ. സുനി പടിഞ്ഞാറേക്കര, ബിബി തെക്കനാട്ട്, സ്റ്റീഫന്‍ പുതുപ്പള്ളി മ്യാലില്‍ എന്നിവരാണ് പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയത്. ഫൊറോനാ വികാരി ഫാ. ജോസ് തറയ്ക്കല്‍, ഫാ. ജോസ് ആദോപ്പള്ളി, ഫാ. റെനി കട്ടേല്‍ തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി.