മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിനും കുടുംബത്തിനും വധഭീഷണി. ആലിയ ഭട്ടിന്റെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനാണ് ഭീഷണി സന്ദേശമെത്തിയത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരാൾ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
പണം നൽകിയില്ലെങ്കിൽ മകൾ ആലിയ ഭട്ടിനെയും ഭാര്യ സോണി രാസ്ദാനെയും വകവരുത്തുമെന്ന് ഫോൺവിളിച്ചയാൾ ഭീഷണിപ്പെടുത്തി. വ്യാഴാഴ്ച രാവിലെയായിരുന്നു ഭീഷണി സന്ദേശമെത്തിയത്.
സംഭവത്തെ തുടർന്ന് മഹേഷ് ഭട്ട് മുംബൈ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഫോൺവിളിച്ചയാളെ ഉത്തർപ്രദേശിൽനിന്നും പോലീസ് പിടികൂടി.

