06:33 pm 9/3/2017
തൃശൂർ : ഭാവനയുടെ തൃശൂരിലെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കന്നഡ നിർമാതാവും ബിസിനസുകാരനുമായ നവീൻ ആണ് വരൻ. ചടങ്ങിൽ നടി മഞ്ജുവാര്യരും പങ്കെടുത്തു. വിവാഹം ഈ മാസം അവസാനം ഉണ്ടാകുമെന്ന് നടിയുടെ അടുത്ത ബന്ധുക്കൾ അറിയിച്ചു. ഭാവനയും നവീനും വിവാഹിതരാകുന്നു എന്ന തരത്തിൽ വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
നിലവിൽ പൃഥ്വിരാജ് നായകനായ ആദം എന്ന ചിത്രത്തിൽ ഭാവന അഭിനയിച്ചുവരികയാണ്. ലാൽ ജൂനിയറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഹണിബീ രണ്ട് ആണ് ഭാവനയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.