ലുധിയാന: ബോളിവുഡ് നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്തതായ വാർത്ത പഞ്ചാബ് പോലീസ് നിഷേധിച്ചു. എന്നാൽ രാഖി സാവന്ത് കീഴടങ്ങിയതായി അവരുടെ വക്താവ് അറിയിച്ചു. രാഖി പോലീസ് കസ്റ്റഡിയിലാണെന്നും അവർ കീഴടങ്ങുകയായിരുന്നെന്നും വക്താവ് പരുൾ ചൗള വാർത്താ ഏജൻസിയോട് പറഞ്ഞു. രാഖിയുമായി വാട്സ്ആപ്പിൽ ആശയവിനമയം നടത്തിയതായും പരുൾ ചൗള പറഞ്ഞു.
എന്നാൽ പോലീസ് അറസ്റ്റ് വാർത്ത പാടെനിഷേധിക്കുകയാണ്. രാഖിയെ തേടി മുംബൈയ്ക്കുപോയെങ്കിലും നൽകിയ വിലാസത്തിൽ ആളെകണ്ടെത്താനായില്ലെന്നും തിരിച്ചുപോന്നെന്നും ലുധിയാന ഡപ്യൂട്ടി കമ്മീഷണർ പറഞ്ഞു. തുടർനടപടിക്കായി പോലീസ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാത്മീകി മഹര്‍ഷിയെ അപമാനിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രാഖി സാവന്തിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ലുധിയാന കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വാത്മീകി സമുദായക്കാര്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം രാഖി സാവന്ത് പങ്കെടുത്ത സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പരിപാടിയിലാണ് വാത്മീകി മഹര്‍ഷിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്തവാന നടത്തിയത്.

