ലുധിയാന: രാമായണ കർത്താവായ വാല്മീകിയെകുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിന് ബോളിവുഡ് നടി രാഖി സാവന്തിനെതിരെ ജാമ്യമില്ലാ വാറൻറ്. ലുധിയാന ജുഡീഷ്യൽ മജിസ്ട്രേറ്റ് വിശാവ് ഗുപ്തയാണ് വാറൻറ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് രാഖി വിവാദ പരാമർശം നടത്തിയത്. പരാമർശം വാല്മീകി സമുദായത്തിെൻറ മതവികാരം മുറിപ്പെടുത്തുന്നതാണെന്ന് കാട്ടി അഭിഭാഷകനായ നരീന്ദർ അദിയയാണ് കഴിഞ്ഞവർഷം ജൂലൈയിൽ കോടതിയെ സമീപിച്ചത്. മാർച്ച് ഒമ്പതിന് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നെങ്കിലും പൊലീസിന് രാഖിയെ പിടികൂടാനായില്ല.