പക്ഷിപ്പനി: ആലപ്പുഴയില്‍ താറാവുകളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും

09:58 am 26/10/2016
download (4)
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും. പ്രത്യേക സംഘത്തിന്റ നേതൃത്വത്തിലാകും പക്ഷിപ്പനി ബാധിച്ച താറാവുകളെ വേർതിരിച്ച് കൊല്ലുക. അസുഖം ബാധിച്ച് ചാകുന്ന താറാവുകളേയും ശാസ്ത്രീയമായി മറവ് ചെയ്യും.
പ്രധാനമായി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ അഞ്ചിടങ്ങളിലാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി പടരാൻ സാധ്യത ഉള്ളതിനാൽ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ തുടരുകയാണ്. താറാവുകളെ കടത്തുന്നത് ജില്ലയിൽ പൂർണ്ണമായും തടഞ്ഞിട്ടുണ്ട്.
ചില സ്ഥലങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട പക്ഷിപ്പനി അവിടത്തെ താറാവുകളെ കൊല്ലുന്നതോടെ ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് മൃഗസംരക്ഷണ വകുപ്പ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും ജില്ലാ ഭരണകൂടവും വിലയിരുത്തുന്നു.