11:33 am 7/4/2017
ജലന്ധർ: പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് 26.5 കോടി രൂപ വിലമതിക്കുന്ന 5.3 കിലോ ഹെറോയിൻ പിടികൂടി. പാക്കിസ്ഥാനിൽനിന്ന് എത്തിച്ചതാണിത്. അബോഹർ സെക്ടറിൽനിന്നാണു ഹെറോയിൻ പിടികൂടിയത്.
24 മണിക്കൂറിനിടെ രണ്ടാം തവണയാണ് അതിർത്തിയിൽനിന്നു ബിഎസ്എഫ് ഹെറോയിൻ പിടികൂടുന്നത്. ബുധനാഴ്ച ഖൽറ ബാരിയരിൽനിന്ന് 75 കോടിയുടെ ഹെറോയിൻ പിടികൂടിയിരുന്നു. ഈ വർഷം ഇതുവരെ അതിർത്തിയിൽ ബിഎസ്എഫ് 64.22 കിലോ ഹെറോയിൻ പിടികൂടിയിരുന്നു.

