12.25 PM 09/01/2017

ചണ്ഡീഗഡ്: പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ ബാദലിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. ഫസിൽക്ക ജില്ലയിലെ ജലാലാബാദിൽ പൊതുപരിപാടിയിൽ പങ്കെടുത്തു മടങ്ങവേയാണ് ഒരു കൂട്ടമാളുകൾ വാഹനവ്യൂഹത്തിനു നേരെ കല്ലുകളും ചെരുപ്പുകളുമെറിഞ്ഞത്.
തൊഴിൽ രഹിതരായ ചെറുപ്പാക്കാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ മൂന്നു അകമ്പടിവാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. രാഷ്ട്രീയ വൈരാഗ്യമാണോ സംഭവത്തിനു പിന്നിലെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
