പത്താൻകോട്ട് ആവർത്തിക്കാൻ തീവ്രവാദികൾ നീക്കമാരംഭിച്ചതായി റിപ്പോർട്ട്

08:58 AM 25/05/2016
download (3)
ചണ്ഡിഗഡ്: പത്താൻകോട്ട്, ഗുർദാസ്പുർ മാതൃകയിൽ വടക്കേന്ത്യൻ നഗരങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ തീവ്രവാദ സംഘടനകൾ രഹസ്യ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതിനായി പാക് ചാരസംഘടന ഐ.എസ്.ഐയുടെയും തീവ്രവാദ സംഘടന ഇന്ത്യൻ മുജാഹിദീന്‍റെയും സഹായം ജെയ്ഷെ മുഹമ്മദ് തേടിയെന്നാണ് വിവരം. മെയ് 18ന് സൈനിക രഹസ്യാന്വേഷണ വിഭാഗം പഞ്ചാബ് സർക്കാറിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ പാക് ഒക്കാറ സ്വദേശിയും ജെയ്ഷെ കമാൻഡറുടെ അവൈസ് മുഹമ്മദ് മലേഷ്യയിലേക്ക് കടന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ച് ടൈംസ് ഒാഫ് ഇന്ത്യ വെബ്സൈറ്റ് വാർത്ത പുറത്തുവിട്ടു. വ്യാജ പാസ്പോർട്ടിൽ മലേഷ്യ വഴി ഇന്ത്യയിലേക്ക് അവൈസിനെ എത്തിക്കാനാണ് ജെയ്ഷെയുടെ പദ്ധതി.

ഇതിനിടെ, ജെയ്ഷെ മുഹമ്മദിന്‍റെ പുതിയ മൂന്ന് ഒാഫീസുകളിൽ പാകിസ്താനിലെ പഞ്ചാബിലും ഖൈബർ പക്തൂൺ മേഖലയിൽ പ്രവർത്തനം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. കോഹാത്, ഹസാറ മേഖലകളിൽ ഒാഫീസും ശൃംഖലയും പുനർജീവിപ്പിക്കുകയാണ് ജെയ്ഷെയുടെ ലക്ഷ്യം.