01:08 am 08/12/2016
കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് പ്രവേശിക്കരുതെന്ന് ഹൈകോടതി. ചുരിദാർ ധരിച്ച് ക്ഷേത്രദർശനം നടത്തുന്നത് സംബന്ധിച്ച സ്വകാര്യ ഹരജികൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിെൻറ വിധി.
ചുരിദാർ ആചാരവിരുദ്ധമാണെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ നിലപാട്. ക്ഷേത്രത്തിൽ നിലവിലുള്ള ആചാരങ്ങൾ തുടരണം. ക്ഷേത്രദർശനത്തിന് വസ്ത്രധാരണം സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനം തന്ത്രിയുടേതാണ്. എക്സിക്യുട്ടീവ് ഒാഫീസർക്ക് ക്ഷേത്ര ആചാരങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കോടതി ഉത്തരവ് അംഗീകരിക്കുന്നതായി എക്സിക്യുട്ടീവ് ഒാഫീസർ അറിയിച്ചു. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പരാതിക്കാരി വ്യക്തമാക്കി.
തിരുവനന്തപുരം സ്വദേശിനി റിയ ഹൈകോടതിയിൽ നൽകിയ പരാതിയെ തുടർന്ന് ക്ഷേത്രത്തിൽ ചുരിദാർ ധരിക്കാൻ എക്സിക്യുട്ടീവ് ഒാഫീസർ അനുവദിക്കുകയായിരുന്നു. ക്ഷേത്രദർശനത്തിന് ചുരിദാറിനു മുകളിൽ മുണ്ട് ധരിക്കേണ്ടതില്ല. എന്നാൽ ജീൻസ്, ലഗ്ഗിൻസ് എന്നിവ അനുവദിക്കില്ല എന്നായിരുന്നു ഉത്തരവ്.
ഉത്തരവിനെ തുടർന്ന് സ്ത്രീകൾ ചുരിദാർ ധരിച്ചെത്തുകയും ഇതിനെതിരെ ഒരു വിഭാഗം ഹെന്ദവ സംഘടനകൾ പ്രതിഷേധവുമായി എത്തുകയുമായിരുന്നു. എക്സിക്യൂട്ടീവ് ഒാഫീസറുടെ ഏകപക്ഷീയമായ നിലപാട് അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഹൈന്ദവസംഘടനകളുടെ നിലപാട്.
തെൻറ തീരുമാനത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ഹൈകോടതിയെ സമീപിക്കാമെന്ന് എക്‌സിക്യൂട്ടിവ് ഓഫീസർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഹരജിയില്‍ വാദം കേൾക്കവെയാണ് ചുരിദാർ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടതെന്ന് കോടതി ഉത്തരവിട്ടത്.