പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷം വര്‍ണ്ണാഭമായി

07:35 pm 29/1/2017
– (ജോര്‍ജ്ജ് ഓലിക്കല്‍)
Newsimg1_61452081
ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് നവവത്‌സരാഘോഷം ഡിസംബര്‍ 31 ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ Szechuan East Chinese Restaurant ല്‍, വിവിധ കലാസാംസ്ക്കാരിക പരിപാടികളോടെ കൊണ്ടാടി.

പ്രസിഡന്റ് അലക്‌സ് തോമസ് തന്റെ ആമുഖ പ്രസംഗത്തില്‍ 2017-ലെ പ്രവര്‍ത്തനങ്ങളുടെ രുപരേഖ അവതരിപ്പിച്ചു. വില്‍പ്പത്ര സെമിനാര്‍, വില്‍പ്പത്രം തയ്യാറാക്കല്‍ ക്യാമ്പ്, വൈറ്റ് ഹൗസ്, ക്യപ്പിറ്റോള്‍ ഹില്‍ ടൂര്‍, പമ്പ കുടുംബസംഗമം, മാതൃദിനാഘോഷം, സാഹിത്യസമ്മേളനം, വോട്ടര്‍ രജിസ്സ്റ്ററേഷന്‍ കാമ്പയിന്‍, യൂത്ത് ഗാല എന്നിവയായിരിക്കും 2017-ലെ പ്രധാന പരിപാടികള്‍.

ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തി, അനിത ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പമ്പ വിമന്‍സ് ഫോറം രുപീകരിച്ചു. റേച്ചലാമ്മ തോമസ്, സെലിന്‍ ജോര്‍ജ്ജ്, ജൂലി ജേക്കബ്, ഗ്രേസി മോഡി, മേഴ്‌സി പണിക്കര്‍ എന്നിവര്‍ വിമന്‍സ് ഫോറം കമ്മറ്റി അംഗങ്ങളായി.

പമ്പയുടെ ക്രിസ്മസ്സ് നവവത്‌സരാഘോഷത്തിന് പ്രസിഡന്റ് അലക്‌സ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ ഫിലിപ്പ് മോഡയില്‍, ട്രൈസ്‌സ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ റോണി വറുഗീസ്, സുധ കര്‍ത്ത, ജോര്‍ജ്ജ് നടവയല്‍, ജോര്‍ജ്ജ് ഓലിക്കല്‍, മോഡി ജേക്കബ്, രാജന്‍ സാമുവല്‍, ഫിലീപ്പോസ് ചെറിയാന്‍, ബാബു വറുഗീസ്, അനിത ജോര്‍ജ്ജ്, ശോശാമ്മ ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് പ്രസാദ് ബേബിയും, സുമോദ് നെല്ലിക്കാലയും നേതൃത്വം നല്‍കി. വിഭവ സമൃദ്ധമായ സദ്യയോടെ ക്രിസ്മസ്സ്, പുതുവത്‌സരാഘോഷങ്ങള്‍ സമാപിച്ചു..

പമ്പയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: അലക്‌സ് തോമസ് (പ്രസിഡന്റ്), 215 850 5268, ജോണ്‍ പണിക്കര്‍(ജനറല്‍ സെക്രട്ടറി) 215 605 5109, സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267 322 8527, അനിത ജോര്‍ജ്ജ് (വിമന്‍സ് ഫോറം) 267 738 0576.