09:51 am 1/1/2017
– ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് 18-വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പമ്പ മലയാളി അസ്സോസിയേഷന്‍ 2017 ലേയ്ക്കുള്ള ഭാരവാഹികളെതിരഞ്ഞെടുത്തു. 2018-ല്‍ ഫൊക്കാന കണ്‍വന്‍ഷന്‍ ഫിലാഡഫിയായില്‍ നടക്കാനിരിക്കെ അതിനുള്ള മുന്നൊരുക്കംകൂടിയായിട്ടാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തിരിക്കുന്നത,്‌യുവാക്കളും, യുവതികളും, അനുഭവസമ്പന്നരുമായവരെ ഉള്‍പ്പെടുത്തിയിട്ടുള്ള ഭരണസമതിയാണ് നിലവില്‍വരുന്നത്.
പമ്പയുടെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ്‌സുധ കര്‍ത്തയുടെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 4-ന് സമ്മേളിച്ച് 2016-ലെ പ്രവര്‍ത്തങ്ങളെ വിലയിരുത്തി. ജനറല്‍സെക്രട്ടറി പ്രസാദ് ബേബി വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍സുമോദ് നെല്ലിക്കാല കണക്കും അവതരിപ്പിച്ചു. സെമിനാറുകള്‍, സാംസ്ക്കാരിക സമ്മേനങ്ങള്‍, വൈറ്റ്ഹൗസ് ട്രിപ്പ് എന്നിവ 2016-ലെ പമ്പയുടെ പ്രധാന പരിപാടികളയിരുന്നു.
പമ്പയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റിസിന്റെ യോഗം ചെയര്‍മാന്‍ അറ്റോര്‍ണി ബാബു വറുഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് ഫൊക്കന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തമ്പി ചാക്കോയെ അനുമോദിക്കുയും പമ്പയുടെ എല്ലാസഹകരണങ്ങളും ഫൊക്കാനí് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുയുംചെയ്തു. മുരളികര്‍ത്തയെ ബോര്‍ഡ്ഓഫ് ട്രസ്റ്റി ചെയര്‍മാനായും, ബാബു വറുഗീസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ മുരളികര്‍ത്തയും, സെക്രട്ടറി ബാബുവറുഗീസും ഇലക്ഷന്‍ ക്രമീകരണങ്ങള്‍ ചെയ്തു
2017-ലെ ഭാരവാഹികളായി അലക്‌സ്‌തോമസ് (പ്രസിഡന്റ്), മോഡി ജേക്കബ് (വൈസ് പ്രസിഡന്റ്),ശോശാമ്മ ചെറിയാന്‍ (വൈസ് പ്രസിഡന്റ്), ജോണ്‍ പണിക്കര്‍ (ജനറല്‍ സെക്രട്ടറി), സുമോദ് നെല്ലിക്കാല (ട്രഷറര്‍), എബി മാത്യു (അസ്സോസിയേറ്റ് സെക്രട്ടറി), ജേക്കബ് കോര (അക്കൗണ്ടന്റ്), ചെയര്‍ പേഴ്‌സണ്‍സ്സായി പ്രസാദ് ബേബി (ആര്‍ട്‌സ്), ബോബി ജേക്കബ് (ബില്‍ഡിംഗ് കമ്മിറ്റി), ബാബു വറുഗീസ് (സിവിക് ആന്റ് ലീഗല്‍), സുധ കര്‍ത്ത (എഡിറ്റോറിയല്‍), ഫീലിപ്പോസ് ചെറിയാന്‍ (ഫെസിലിറ്റി),ഡൊമിനിക്ക് ജേക്കബ് (ഫണ്‍ട് റെയ്‌സിംങ്ങ്), റവ. ഫിലിപ്പസ് മോഡയില്‍ (ലിറ്റററി ആന്റ് ലൈബ്രറി), ജോര്‍ജ്ജ് ഓലിക്കല്‍ (പ്രോഗ്രാം കോഡിനേറ്റര്‍), ജൂലി ജേക്കബ് (യുത്ത്ആന്റ്‌സ്‌പോര്‍ട്‌സ്)രാജന്‍ സാമുവല്‍ (പബ്‌ളിക്ക് റിലേഷന്‍സ്), തോമസ് പി. മാത| (മെംബര്‍ഷിപ്പ്), അനിത ജോര്‍ജ്ജ് (വിമന്‍സ് ഫോറം), കമ്മിറ്റി അംഗങ്ങളായി, വി.വി. ചെറിയാന്‍, സെലിന്‍ ജോര്‍ജ്ജ്, റേച്ചലാമ്മ തോമസ്, ഗ്രേസിമോഡി, മേഴ്‌സി പണിക്കര്‍, എം.സി ചാക്കോ (ഓഡിറ്റര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
പമ്പയുടെ 2017-ലെ പ്രവര്‍ത്തനങ്ങളുമായി സഹകരിയ്ക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: അലക്‌സ് തോമസ് (പ്രസിഡന്റ്), 215 850 5268, ജോണ്‍ പണിക്കര്‍ (ജനറല്‍ സെക്രട്ടറി), 215605 5109, സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267 322 8527