പമ്പ വിമന്‍സ് ഫോറം പ്രവര്‍ത്തന ഉല്‍ഘാടനം വര്‍ണാഭമായി

08:34 pm 14/2/2017

– സുമോദ് നെല്ലിക്കാല
Newsimg1_80178934
ഫിലാഡല്‍ഫിയ: ഫിലാഡഡല്‍ഫിയയിലെ പ്രെമുഖ മലയാളീ സംസ്കാരീക സംഘടനയായ പമ്പ അസ്സോസിയേഷന്റെ പ്രവര്‍ത്തന ഉല്‍ഘാടനം പമ്പ ഹാളില്‍ വാണാഭമായി നടത്തപ്പെട്ടു. വിമന്‍സ് ഫോറം കോ ഓര്‍ഡിനേറ്റര്‍ അനിത ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ 2017 ലെ പമ്പ വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ക്കു രൂപരേഖയായി.

നേഴ്‌സിങ്ങ് രംഗത്തു പ്രവത്തിക്കാനഗ്രഹിക്കുന്നവര്‍ക്കായി RN ENCLEX കോഴ്സ് ഉള്‍പ്പെടെ നൂതനമായ കാര്യ പരിപാടികള്‍ക്കായി സബ് കമ്മിറ്റി രൂപീകരിച്ചു.

വിപുലമായ പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രിന്‍സി തോമസ്, പ്രീതി ജോണ്‍, ഗ്രുബി ബേബി, ജൂലി ജേക്കബ്, മിനി എബി, ബിന്ദു മാത്യു എന്നിവരെ തിരഞ്ഞെടുത്തു. RN ENCLEX കോച്ചിങ് കമ്മിറ്റി യിലേക്ക് അനിത ജോര്‍ജ്, ശോഭ ബെഞ്ചമിന്‍, ബിന്ദു എന്നിവരെ തിരഞ്ഞെടുത്തു.

ഫണ്ട് റെയിസിംഗ് കമ്മിറ്റയിലേക്കു ജോസി ജോര്‍ജ്, റേച്ചല്‍ തോമസ്, മിനി എബി, പ്രീതി ജോണ്‍ എന്നിവരെ തിരഞ്ഞെടുത്തു.

വെബ് അഡ്മിന്‍ ആയി ജൂലി ജേക്കബ്, ജോസി ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു. മെയ് 13 നു നടത്തപ്പെടുന്ന പമ്പ മതേര്‍സ് ഡേ പ്രോഗ്രാമില്‍ ഫാഷന്‍ ഷോ, ഡാന്‍സ് എന്നീ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കാനുംമീറ്റിംഗില്‍ തീരുമാനമായിട്ടുണ്ട്.

പമ്പ വിമന്‍സ് ഫോറത്തില്‍ പ്രവത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പമ്പ പ്രെസിഡന്റ് അലക്‌സ് തോമസിനെ 215 850 5268 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.