പരവൂര്‍ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല

11:02am 4/5/2016
download (3)

ന്യൂഡല്‍ഹി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലന്ന് കേന്ദ്രസര്‍ക്കാര്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വിശദീകരിച്ചു. അപകടത്തില്‍ 117.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സംഭവം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.