പശ്ചിമ ബംഗാളിൽ 2000 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി.

08:40 pm 8/2/2017

download

ബഹാറൻപുർ: പശ്ചിമ ബംഗാളിൽ 2000 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. മൂർഷിദാബാദ് ജില്ലയിലെ ഇസ്ലാംപൂരിൽനിന്നാണ് വ്യാജനോട്ടുകൾ പിടിച്ചെടുത്തത്. 80,000 രൂപ മൂല്യമുള്ള 40 കറൻസികളാണ് പിടിച്ചെടുത്തതെന്നും കള്ളനോട്ടുകൾ കടത്താൻ ശ്രമിച്ച കുറ്റത്തിന് ഒരാളെ അറസ്റ്റ് ചെയ്തെന്നും മൂർഷിദാബാദ് എസ്പി അറിയിച്ചു. അസിസുർ റഹ്മാൻ എന്നയാളാണ് പിടിയിലായിരിക്കുന്നത്. ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന മാൾഡ ജില്ലക്കാരനാണ് അസിസുർ റഹ്മാൻ.

വ്യാജ ഇന്ത്യൻ കറൻസികളുടെ ഏറ്റവും വലിയ വിപണന കേന്ദ്രം എന്നാണ് മൂർഷിദാബാദ് അറിയപ്പെടുന്നത്.