02:30 PM 21/07/2016

ന്യൂഡൽഹി: പാകിസ്താൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന്- കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീർ പ്രശ്നത്തെക്കുറിച്ച് ലോക്സഭയിൽ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. വിദേശ പര്യടനത്തിലായിരുന്നപ്പോഴും പ്രധാനമന്ത്രി വിഷയത്തിൽ അസ്വസ്ഥനായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മുസ് ലിങ്ങളെക്കുറിച്ചോർത്ത് പാകിസ്താൻ വിഷമിക്കേണ്ടതില്ല. കശ്മീരിലെ പ്രശ്നം പരിഹരിക്കുന്നതിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. കശ്മീര്‍ സംഘര്‍ഷത്തിന് പിന്നില്‍ പാകിസ്താനാണെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്ന വിഷയത്തിൽ വിദഗ്ധ സമിതിയെ നിയമിക്കുമെന്നും രാജ്നാഥ് സിങ് ലോകസഭയെ അറിയിച്ചു.
ബി.എസ്.പി നേതാവ് മായാവതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ദയാശങ്കറിനെതിരെ പാർട്ടി നടപടിയെടുത്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി രാംദാസ് അതാവലെ പറഞ്ഞു.
