ലാഹോർ: പാകിസ്താനിൽ കുട്ടിയെ കടിച്ച പട്ടിക്ക് വധശിക്ഷ വിധിച്ചു. ജിയോ ടി.വിയാണ് വാർത്ത പുറത്തുവിട്ടത്. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. പഞ്ചാബിലെ ഭക്കാർ അസി. കമ്മീഷണർ രാജ സലീമാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്.
വിധിക്കെതിരെ പട്ടിയുടെ ഉടമ അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. പട്ടിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും നിലവിൽ ഒരാഴ്ച ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.