10:10 am 8/2/2017
ക്വറ്റ: റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി പാക്കിസ്ഥാനിൽ ശക്തമായ ഭൂചലനം. ബുധനാഴ്ച പുലർച്ച മൂന്നിനാണ് ഭൂകന്പമുണ്ടായത്. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഇതുവരെ റിപ്പോർട്ടുകൾ വന്നിട്ടില്ല.
തീരനഗരമായ പാസ്നിയുടെ സമീപമാണ് പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ബലൂച്ചിസ്ഥാൻ പ്രവിശ്യയും ഭൂകന്പത്തിൽ കുലുങ്ങി.