പാക് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്

06:00pm 6/4/2016
download

ന്യൂഡല്‍ഹി: സ്‌ഫോടക വസ്തുക്കളുമായി മൂന്ന് പാക് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കുമെന്ന് പഞ്ചാബ് പൊലീസ്. ജെ.കെ01എ.ബി2654 എന്ന നമ്പറിലുള്ള ഗ്രേ സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ഇന്ന് രാത്രി ജമ്മു കാശ്മീരിലെ ബനിഹാല്‍ തുരങ്കം വഴിയാണ് ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുകയെന്നാണ് മുന്നറിയിപ്പ്. ഡല്‍ഹി പൊലീസ് നല്‍കിയ വിവരമനുസരിച്ചാണ് പഞ്ചാബ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ഡല്‍ഹി, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനപ്പെട്ട സര്‍ക്കാര്‍ മന്ദിരങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ചന്തകള്‍, മാളുകള്‍, റെയില്‍വെ സ്‌റ്റേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ജനുവരിയില്‍ പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്ന ഭീകരര്‍ പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിച്ചിരുന്നു. ഏഴു സുരക്ഷാ ഉദ്യോഗസ്ഥരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.