പാഠപുസ്തകത്തില്‍ യേശുക്രിസ്തുവിനെ ദുര്‍ദേവതയാക്കിയത് അക്ഷന്തവ്യം: സിബിസിഐ

08:24 am 11/6/2017


ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഒന്പതാം ക്ലാസ് പാഠപുസ്തകത്തില്‍ യേശുക്രിസ്തുവിനെ ദുര്‍ദേവത എന്നു വിശേഷിപ്പിച്ചത് അക്ഷന്തവ്യമായ സൂക്ഷ്മതക്കുറവാണെന്ന് സിബിസിഐ.

പാഠപുസ്തകങ്ങള്‍ തയാറാക്കേണ്ടത് ഏറെ ഉത്തരവാദിത്വത്തോടെയാണ്. ഒരു തലമുറയ്ക്കുതന്നെ വെളിച്ചം പകരേണ്ട പുസ്തകങ്ങളില്‍ സൂക്ഷ്മതക്കുറവുകൊണ്ട് ഇത്തരം ഗുരുതരമായ പിശകുകള്‍ വരുന്നത് വലിയ തെറ്റു തന്നെയാണെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് സി. ചിന്നയ്യന്‍ പറഞ്ഞു. ഒന്പതാം ക്ലാസിലെ പാഠഭാഗത്ത് യേശുവിനെ”ഹേവാന്‍'(ദുര്‍ദേവത) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തികഞ്ഞ സൂക്ഷ്മതക്കുറവാണ് ഇതിനു പിന്നില്‍. മതേരത്വവും ആര്‍ഷസംസ്കാരവുമുള്ള ഒരു രാജ്യത്ത് ഇത്തരം തെറ്റുകള്‍ അക്ഷന്തവ്യമാണ്. അച്ചടിപ്പിശക് മൂലമുണ്ടായ തെറ്റാണെന്നാണ് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്ര സിംഗ് നല്‍കുന്ന വിശദീകരണം. തിരുത്തിയ പാഠപുസ്തകം വിതരണം ചെയ്യുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.

എന്നാല്‍, ലോകം മുഴുവന്‍ ആരാധിക്കുന്ന യേശുക്രിസ്തുവിനെ മോശം വാക്കുകള്‍ ഉപയോഗിച്ചു വിശേഷിപ്പിക്കുന്നതു തീര്‍ത്തും അപമാനകരവും ദുഃഖകരവുമാണ്. അച്ചടിത്തെറ്റാണെന്നു സര്‍ക്കാര്‍ തന്നെ വിശദീകരണം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ െ്രെകസ്തവ പാരന്പര്യം അനുസരിച്ചു ക്ഷമിക്കുകയാണെന്നും മോണ്‍ ചിന്നയ്യന്‍ പറഞ്ഞു.