പാരച്യൂട്ടില്‍നിന്നു വീണു മരണം: സംഘാടകര്‍ക്കെതിരേ കേസ്

10:11 am 9/8/2016

download (6)
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ പാരച്യൂട്ട് അപകടത്തില്‍ സംഘാടകര്‍ക്കെതിരേ കേസ്. ഇന്ത്യന്‍ എയറോസ്‌പേസിന്റെയും സ്‌പോര്‍ട്‌സ് ക്ലബിന്റെയും തലവന്‍ ബാബുവിനെതിരെയാണു മനഃപൂര്‍വമല്ലാത്ത നരഹത്യക്കു പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ പാരച്യൂട്ടിന്റെ കൊളുത്ത് വേര്‍പെട്ടതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ മല്ലേശ്വര റാവു എന്നയാള്‍ മരിച്ചിരുന്നു. ഇയാളുടെ ഭാര്യയുടെ പരാതിയെത്തുടര്‍ന്നാണു പോലീസ് കേസെടുത്തിരിക്കുന്നത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.