പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം

07:38 pm 21/3/2017

Newsimg1_57885903
റിയാദ് :കോഴിക്കോട് എയര്‍പോര്‍ട്ടിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു വെല്‍ഫേര്‍ പാര്‍ട്ടി നടത്തിയ പാലമെന്‍റ് മാര്‍ച്ചിന് പ്രവാസി സാംസ്കാരിക വേദി ഐക്യ ദാര്‍ട്യം പ്രകടിപ്പിച്ചു .പ്രസിഡണ്ട് സാജു ജോര്‍ജിന്റെ അധ്യക്ഷധയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി റഹ്മത്ത് തിരുത്തിയാട് വൈസ് പ്രസിഡണ്ട്മാരായ ഷാജി മാത്തുണ്ണി ,സലിം മാഹി ,ഖലീല്‍ പാലോട് എന്നിവര്‍ സംസാരിച്ചു .കോഴിക്കോട് വിമാനത്താവളം പൂര്‍വ സ്ഥിതി പുനഃസ്ഥാപിക്കുക ,ഹജ്ജ് എംബാര്‍ക്കേശന്‍ പോയിന്റ് നിലനിര്‍ത്തുക, നിര്‍ത്തി വെച്ച വിമാന സര്‍വീസുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുക സ്വകാര്യ വിമാനത്താവളങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ സംവിധാനത്തെ തകര്‍ക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ ഉന്നയിച്ചത്

കേന്ദ്ര വ്യാമയാന മന്ത്രി അശോക് രാജ്പഥിരാജ് ,മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് നിവേദനവും ആയിരങ്ങള്‍ ഒപ്പിട്ട ഭീമ ഹര്‍ജിയും സംഘം സമര്‍പ്പിക്കുകയുണ്ടായി ഇതിന്റെയ് ഭാഗമായി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഒപ്പുശേഖരണത്തിനു പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തത് ദുരൂഹമായി തുടരുകയാണ് ,പ്രവാസി സമൂഹത്തോടും മലബാറിനോടും അനീതി ചെയ്യുന്നതില്‍ നിന്നും അധികാരികള്‍ വിട്ടു നില്‍ക്കണമെന്നും സര്‍ക്കാരിന് ഏറ്റവും അധികം ലാഭം നേടിത്തരുന്ന കോഴിക്കോട് എയര്‍പോര്‍ട്ട് പൂര്‍വ സ്ഥിതിയിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.